കൊല്ലം: സി.പി.ഐ കുണ്ടറ, മുഖത്തല മണ്ഡലം കമ്മിറ്റികളുടെ സംയുക്ത നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.ആർ. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്‌തു. കുണ്ടറ മണ്ഡലം സെക്രട്ടറി മുളവന രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ എം.എൽ.എ, ദേശീയ കൗൺസിൽ അംഗം ജെ. ചിഞ്ചുറാണി, ജി. ലാലു, പി. ഉണ്ണികൃഷ്‌ണൻ, ജി. ബാബു, മുഖത്തല സി.പി. പ്രദീപ്, കെ. ദിനേശ്ബാബു, ആർ. ശിവശങ്കരപ്പിള്ള എന്നിവർ സംസാരിച്ചു.
രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ സംസ്ഥാന കമ്മിറ്റി അംഗം ആർ. രാജേന്ദ്രൻ, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ എ. മുസ്‌തഫ, ബുഹാരി, ജനയുഗം ജനറൽ മാനേജർ സി.ആർ. ജോസ്‌പ്രകാശ്, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എസ്. വിനോദ് കുമാർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.