വിനോദ പദ്ധതിയുമായി ഡി.ടി.പി.സി
കൊല്ലം: ഓണാവധിക്കാലത്ത് മൺറോതുരുത്തിനെ അടുത്തറിയാാൻ കുറഞ്ഞ ചെലവിൽ ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിൽ യാത്ര ഒരുക്കും. വിദേശ - സ്വദേശ സഞ്ചാരികൾക്കായി പ്രത്യേകം തയ്യാറാക്കിയ യാത്രയാണിത്. രാവിലെ പത്തിന് മൺറോതുരുത്തിലുള്ള ഡി.ടി.പി.സിയുടെ ടൂറിസം ഫെസിലിറ്റേഷൻ സെന്ററിൽ നിന്നും യാത്ര ആരംഭിക്കും. മൺറോതുരുത്തിൽ നിന്ന് തുടങ്ങി അവിടെ തന്നെ അവസാനിക്കുന്ന കല്ലടയാറിലൂടെയുളള യാത്രയിൽ കായൽ വിഭവങ്ങളുടെ രുചിക്കൂട്ടുമായി പ്രത്യേക ഉച്ചയൂണും ലഭിക്കും. കൊല്ലത്തെത്തുന്ന സഞ്ചാരികളുടെ പറുദീസയായ മൺറോത്തുരുത്തിന് കൂടുതൽ ജനകീയമാക്കാൻ പദ്ധതി സഹായകരമാകുമെന്നാണ് പ്രതീക്ഷ
രാവിലെ പത്തിന് മൺറോതുരുത്തിൽ നിന്ന് യാത്ര തുടങ്ങും
കല്ലടയാറിലൂടെ പ്രത്യേക ശിക്കാര വള്ളത്തിൽ യാത്ര
യാത്ര കാരൂത്രകടവ്, അരിനല്ലൂർ, കോയിവിള, പെരിങ്ങാലം, പെരുമൺ, പളളിയാംതുരുത്ത് വഴി
കൂടാതെ കൊതുമ്പ് വള്ളത്തിൽ കൈത്തോടുകളിലൂടെ രണ്ട് മണിക്കൂർ കറങ്ങാം
കായൽ വിഭവങ്ങൾ കൂട്ടിയുള്ള ഉച്ചയൂണ്
വൈകിട്ട് അഞ്ചിന് യാത്ര അവസാനിക്കും
യാത്രയ്‌ക്ക് ഒരാൾ 1250 രൂപ നൽകണം
വിവരങ്ങൾക്ക്: 0474-2745625, 2750170