പരവൂർ: ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ പൂതക്കുളം ഗ്രാമപഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ച നിയമ സഹായ ക്ളിനിക്ക് അഡിഷണൽ ജില്ലാ ജഡ്‌ജി ഇ. ബൈജു ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അഡിഷണൽ സബ് ജഡ്ജി സുബിത ചിറക്കൽ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജി. ജയ, ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. അശോകൻ പിള്ള, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. ജോയി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി വി.ജി. ഷീജ നന്ദി പറഞ്ഞു.