കൊല്ലം: കവി കെ.എൻ. കുറുപ്പിന്റെ അക്ഷരോത്സവം കവിതാ സമാഹാരത്തിന്റെ പ്രകാശനം ബീച്ച് റോഡിലെ ആമ്പാടി ഒാഡിറ്റോറിയത്തിൽ ഡോ. വി.എസ്. രാധാകൃഷ്ണൻ നിർവഹിച്ചു. പ്രൊഫ. പൊന്നറ സരസ്വതി പുസ്തകം സ്വീകരിച്ചു.
ആമ്പാടി സുരേന്ദ്രൻ അദ്ധ്യക്ഷനായി. കല്ലട കെ.ജി പിള്ള, എസ്. അരുണഗിരി, തുളസീധരൻ പാലവിള, ആശ്രാമം ഓമനക്കുട്ടൻ, കെ.എൻ. കുറുപ്പ് തുടങ്ങിവർ പ്രസംഗിച്ചു.