കൊല്ലം: ഇരവിപുരം സ്‌നേഹ നഗർ റസിഡന്റ് അസോസിഷന്റെയും ഇരവിപുരം ജനമൈത്രി പൊലീസിൻെറയും ആഭിമുഖ്യത്തിൽ ബീറ്റ് പൊലീസ് യോഗവും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. ഇരവിപുരം എസ്.ഐ എസ്. ജ്യോതി സുധാകർ ഉദ്ഘാടനം ചെയ്തു. ഡോ. ദേവി ചന്ദ് സെമിനാർ നയിച്ചു. നഗർ സെക്രട്ടറി ആർ. ഉണ്ണികൃഷ്ണൻ, പ്രസിഡന്റ് ബി. സുരേഷ്, സജിത്ത്, മഞ്ജുഷ, എ.എസ്.ഐമാരായ ദിനേഷ് കുമാർ, ഷിബു ജെ. പീറ്റർ എന്നിവർ സംസാരിച്ചു.