പുനലൂർ: എസ്.എൻ.ഡി.പി യോഗം 3449-ം നമ്പർ ഇടമൺ - 34 ആർ. ശങ്കർ മെമ്മോറിയൽ ശാഖയിൽ 40 കുടുംബങ്ങളെ വീതം ഉൾപ്പെടുത്തി കുടുംബ യോഗങ്ങൾ ചേരും. ഇതിൽ നിന്ന് അഞ്ച് അംഗ കമ്മിറ്റികളെ തിരഞ്ഞെടുത്ത് പുനലൂർ യൂണിയനിലെ കുടുംബ യോഗങ്ങളുടെ പ്രവർത്തനങ്ങൾ മികവുറ്റതാക്കാനാണ് യൂണിയൻ ലക്ഷ്യമിടുന്നതെന്ന് യോഗം അസി. സെക്രട്ടറി വനജാവിദ്യാധരൻ അറിയിച്ചു. ശാഖയിലെ വനിതാ സംഘം വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വനിതാസംഘം ശാഖാ പ്രസിഡന്റ് വത്സലാ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വനിതാസംഘം പുനലൂർ യൂണിയൻ പ്രസിഡന്റ് ഷീലാ മധുസൂദനൻ, സെക്രട്ടറി ഓമന പുഷ്പാംഗദൻ, ശാഖാ പ്രസിഡന്റ് പി.കെ. നടരാജൻ, സെക്രട്ടറി എം.എസ്. മോഹനൻ, ശ്യാമള തുളസീധരൻ, വാസന്തി സുഗതൻ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഓമനാ രാജൻ (പ്രസിഡന്റ്), നിഷാ അനീഷ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.