tkm-engg
ടി.കെ എമ്മിന്റെ കരിയർ ഗൈഡൻസ് ആന്റ് പ്ളേസ്‌മെന്റ് യൂണിറ്റിന്റെ കാമ്പസ് റിക്രൂട്ടമെന്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള ധാരണാപത്രത്തിൽ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ടി.എ ഷാഹുൽഹമീദും ഹമോൺ ടെക്നോളജീസ് മാനേജിംഗ് പാർട്ണർ ആസിഫ് ഇ.ടി.വി യും ഒപ്പുവയ്ക്കുന്നു. കരിയർ ഗൈഡൻസ് ആൻഡ് പ്ളേസ്മെന്റ് യൂണിറ്റ് തലവൻ ഡോ. കെ.എ ഷാഫി, ഡോ. റിജോ ജേക്കബ് തോമസ്, ഹരീഷ് ടി.വി, നൗഫൽ ഇബ്രാഹിം തുടങ്ങിയവർ സമീപം

കൊല്ലം: ടി.കെ.എം കോളേജ് ഒഫ് എൻജിനിയറിംഗും കോഴിക്കോട് ഹമോൺ ടെക്നോളജീസും തമ്മിൽ ടി.കെഎമ്മിന്റെ തന്നെ കരിയർ ഗൈഡൻസ് ആൻഡ് പ്ളേസ്‌മെന്റ് യൂണിറ്റിന്റെ കാമ്പസ് റിക്രൂട്ടമെന്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ധാരണാപത്രം ഒപ്പുവച്ചു. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ടി.എ. ഷാഹുൽഹമീദും ഹമോൺ ടെക്നോളജീസ് മാനേജിംഗ് പാർട്ണർ ആസിഫ് ഇ.ടി.വിയും തമ്മിലാണ് ധാരണാപത്രം ഒപ്പുവച്ചത്.

കരിയർ ഗൈഡൻസ് ആൻഡ് പ്ളേസ്‌മെന്റ് യൂണിറ്റ് തലവൻ ഡോ. കെ.എ. ഷാഫി, ഡോ. റിജോ ജേക്കബ് തോമസ്, ടി.വി. ഹരീഷ് , നൗഫൽ ഇബ്രാഹിം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. 2018- 19 അദ്ധ്യയന വർഷത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് റെക്കോർഡ് പ്ളേസ്‌മെന്റാണ് ടി.കെ.എമ്മിന് ലഭിച്ചത്. 340 വിദ്യാർത്ഥികൾക്ക് 476 തൊഴിലവസരങ്ങൾ 50ലധികം കമ്പനികളിൽ നിന്ന് ലഭിച്ചു.