ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണം പദ്ധതി പ്രകാരം ദീർഘിപ്പിച്ച കുടിവെള്ള വിതരണ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം എൻ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല, വാട്ടർ അതോറിട്ടി അസി. എൻജിനിയർ സന്തോഷ് കുമാർ, ചിറക്കര വില്ലേജ് ഓഫീസർ ജ്യോതിഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.