ചാത്തന്നൂർ: അഖില കേരള വിശ്വകർമ്മ മഹാസഭ 196-ാം നമ്പർ ചാത്തന്നൂർ ശാഖയുടെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ചാത്തന്നൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് പി. നടരാജൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അനന്തൻ കല്ലുവാതുക്കൽ അദ്ധ്യക്ഷത വഹിച്ചു. വൈ. പ്രസിഡന്റ് പുഷ്പൻ വേളമാനൂർ മുഖ്യപ്രഭാഷണം നടത്തി.
ശാഖാ സെക്രട്ടറി വിജയകുമാർ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യൂണിയൻ ജോയിന്റ് സെക്രട്ടറിമാരായ കൂനംകുളം സുദർശനൻ, നളിനാക്ഷൻ പുതിയ പാലം, കെ.ടി.എ.യു ജില്ലാ സെക്രട്ടറി ബാബുരാജ് വേളമാനൂർ, മഹിളാസംഘം യൂണിയൻ പ്രസിഡന്റ് ഗീതമ്മാൾ, കെ.ടി.എ യൂണിയൻ പ്രസിഡന്റ് ബിനുകുമാർ ചിറക്കര, മുൻ ശാഖാ പ്രസിഡന്റ് ജയചന്ദ്രൻ, രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ശാഖാ ജോയിന്റ് സെക്രട്ടറി ജയപ്രകാശ് സ്വാഗതം പറഞ്ഞു. തുടർന്ന് വിദ്യാഭ്യാസ അവാർഡ്, പഠനോപകരണങ്ങൾ, ചികിത്സാ ധനസഹായം എന്നിവയുടെ വിതരണം നടന്നു.
പുതിയ ഭാരവാഹികളായി എൻ. വിജയകുമാർ (പ്രസിഡന്റ് ), ജയപ്രകാശ് (സെക്രട്ടറി), രാജേന്ദ്രൻ (ട്രഷറർ), ശശി (വൈ. പ്രസിഡന്റ്), രഞ്ചിത്ത് (ജോയിന്റ് സെക്രട്ടറി), പി. നടരാജൻ (യൂണിയൻ പ്രതിനിധി) എന്നിവർ ഉൾപ്പെടെ പതിമൂന്ന് അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.