കൊല്ലം: വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്നോളജിയിലെ ബയോടെക്നോളജി വിഭാഗവും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും സംയുക്തമായി കോളേജ് വിദ്യാർത്ഥികൾക്കായി 'ആന്റി റാഗിംഗും സൈബർ കുറ്റകൃത്യങ്ങളും' എന്ന വിഷയത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രിൻസിപ്പൽ ജില്ലാ ആൻഡ് സെഷൻസ് കോടതി ജഡ‌്ജിയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനുമായ എസ്.എച്ച്. പഞ്ചാപകേശൻ ഉദ്ഘാടനം ചെയ്തു.
അഡ്വ. വിനോദ് മാത്യു വിത്സൺ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ. കെ. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. സൊസൈറ്റി അക്കാഡമിക് കമ്മിറ്റി കൺവീനർ പ്രൊഫ. കെ. ജയപാലൻ, ട്രഷറർ പ്രൊഫ. ജി. സുരേഷ്, ജോ. സെക്രട്ടറി കെ. ഗിരിലാൽ, കോളേജ് പ്രിൻസിപ്പൽ ഡോ. വി. അനിതാ ശങ്കർ, പ്രൊഫ. സീത തുടങ്ങിയവർ സംസാരിച്ചു.