പാരിപ്പള്ളി: കല്ലുവാതുക്കൽ അമ്മ ചാരിറ്റബിൾ ട്രസ്റ്റും ജില്ലാ ഗവ. ഐകെയർ യൂണിറ്റും ചേർന്ന് സംഘടിപ്പിച്ച സൗജന്യ നേത്രചികിത്സാ ക്യാമ്പ് മജീഷ്യൻ ഷാജുകടയ്ക്കൽ ഉദ്ഘാടനം ചെയ്തു. വനിതാ ബോക്സിംഗ് ചാമ്പ്യൻ കോച്ച് നടയ്ക്കൽ മനോജിനെയും കല്ലുവാതുക്കലിലെ ആദ്യ വനിതാ ഒാട്ടോ ഡ്രൈവർ റീജയേയും ചടങ്ങിൽ ആദരിച്ചു. ഐ കെയർ യൂണിറ്റിലെ ഡോ. ഗീതാഞ്ജലി നേത്രബോധവത്കരണ ക്ലാസ് നയിച്ചു. നൂറോളം പേർക്ക് കണ്ണട വിതരണവും നടന്നു. അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സന്തോഷ്‌കുമാർ, പ്രസിഡന്റ് സുധാകരകുറുപ്പ്, കൺവീനർ നടയ്ക്കൽ ഗിരീഷ്, ശ്രീജാ സന്തോഷ് എന്നിവർ പങ്കെടുത്തു.