തൊടിയൂർ: കരുനാഗപ്പള്ളി ലാലാജി സ്മാരക കേന്ദ്രഗ്രന്ഥശാലാ ഭരണ സമിതിയംഗം, ലൈബ്രേറിയൻ, സാമൂഹ്യ രാഷ്ട്രീയ പ്രർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന എം.ബാലന്റ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ഗ്രന്ഥശാലാ ഹാളിൽ അനുസ്മരണ യോഗവും ഫോട്ടോ അനാച്ഛാദനവും നടന്നു. സർഗചേതന പ്രസിഡന്റ് മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് പ്രൊഫ. കെ.ആർ. നീലകണ്ഠപ്പിള്ള അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ ആമുഖപ്രഭാഷണം നടത്തി. ഡി. ചിദംബരൻ, പി.ബി. രാജൻ, ആദിനാട് നാസർ, ആർ. രവി, ബിജു മുഹമ്മദ്, എം.കെ. വിജയഭാനു ,
എൻ.സി ശ്രീകുമാർ, ബി. മോഹൻദാസ്, എ. ഹബീബ്, ആർ. ഗോപാലകൃഷ്ണപിള്ള, എച്ച്. അഹമ്മദ് കോയ, കോടിയാട്ട് രാമചന്ദ്രൻ പിള്ള, എ. നിർമ്മലാദേവി, വർഗീസ് മാത്യു കണ്ണാടിയിൽ , കെ. അശോകൻ, വി. സദാനന്ദൻ, വി. വിനോദ്,
ആർ. ജയകുമാർ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാലാ സെക്രട്ടി ജി. സുന്ദരേശൻ സ്വാഗതവും ജോ. സെക്രട്ടറി കെ. കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.