sndp
എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ശാഖാ ഭാരവാഹികൾക്ക് ഓണക്കോടി സമ്മാനിക്കുന്നു

ചാത്തന്നൂർ: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയന്റെ കീഴിലുള്ള 54 ശാഖാ യോഗങ്ങളിലെ ഭാരവാഹികൾക്ക് ഓണക്കോടി നൽകി ആദരിച്ചു. യൂണിയൻ ഹാളിൽ നടന്ന ചടങ്ങ് പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ബി. സജൽ ലാൽ, പാമ്പുറം ശാഖാ പ്രസിഡന്റ് കെ. സുകൃതൻ , ആർ. ഗാന്ധി, കെ. ചിത്രാംഗദൻ, ആർ. അനിൽകുമാർ, സി.ആർ. രാധാകൃഷ്ണൻ, വി. പ്രശാന്ത്, ശോഭന ശിവാനന്ദൻ, ബീന പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് സി. സജീവ് സ്വാഗതവും കൗൺസിലർ പി. സോമരാജൻ നന്ദിയും പറഞ്ഞു.