കരുനാഗപ്പള്ളി : താലൂക്ക് ഡ്രൈവേഴ്സ് യൂണിയൻ (സി.ഐ.ടി.യു) വാർഷിക സമ്മേളനം കരുനാഗപ്പള്ളി ഐ .എം .എ ഹാളിൽ ( അഡ്വ. സി.ആർ. മധു നഗറിൽ) സംഘടിപ്പിച്ചു. സമ്മേളനം സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി ടി. മനോഹരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് വി. ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. പി.ജി. കൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും വി. സുധാകരൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സി.പി.എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി സെക്രട്ടറി പി.കെ. ബാലചന്ദ്രൻ, സി.ഐ.ടി.യു ഏരിയാ കമ്മിറ്റി സെക്രട്ടറിമാരായ എ. അനിരുദ്ധൻ, ആർ. രവീന്ദ്രൻ, ഹാഷിം, കെ.എം. ബഷീർ തുടങ്ങിയവർ സംസാരിച്ചു. വി. ദിവാകരൻ (പ്രസിഡന്റ്), എസ്. സുഭാഷ്, യു. ഷാനവാസ്, കെ .എം.ബഷീർ (വൈസ് പ്രസിഡന്റുമാർ), പി.ജി. കൃഷ്ണൻ (സെക്രട്ടറി), പ്രകാശ്, ഹാഷിം, എസ്. ഉണ്ണി (ജോയിന്റ് സെക്രട്ടറിമാർ), വി. സുധാകരൻ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.