spc
സ്​റ്റുഡന്റ്‌സ് പൊലീസ് കേഡ​റ്റിന്റെ പത്താമത് വാർഷികത്തിന്റെ ഭാഗമായി വെളിയം ടി.വി.ടി.എം സ്‌കൂളിൽ ലഹരി ഉപയോഗത്തിനെതിരെ നടന്ന ഒപ്പ് ശേഖരണം പി.ടി.എ പ്രസിഡന്റ് സി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ: സ്​റ്റുഡന്റ്‌സ് പൊലീസ് കേഡ​റ്റിന്റെ പത്താമത് വാർഷികത്തിന്റെ ഭാഗമായി വെളിയം ടി.വി.ടി.എം സ്‌കൂളിൽ ലഹരി ഉപയോഗത്തിനെതിരെ നടത്തിയ ഒപ്പ് ശേഖരണം പി.ടി.എ പ്രസിഡന്റ് സി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ, പൊതുജനങ്ങൾ, കുട്ടികൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം വഹിച്ചു. പ്രഥമാദ്ധ്യാപിക എസ്. മഞ്ജു, സി.പി.ഒ അനുബ്, എ.സി.പി.ഒ രശ്മി, സിവിൽ പൊലീസ് ഓഫീസർ സുരേഷ്.വി.വി എന്നിവർ പങ്കെടുത്തു.