bank
മയ്യനാട് ബാങ്കിന്റെ ശതാബ്ദി ആഘോഷം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാൻ ആർക്കും കഴിയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മയ്യനാട് റീജിയണൽ സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവരുടെ ആശയും ആവേശവും എന്നും സഹകരണ ബാങ്കുകളാണ്. 380 കോടിയിൽപ്പരം നിക്ഷേപമുളള മയ്യനാട് റീജിയണൽ ബാങ്ക് നാടിന്റെ പുനർനിർമ്മാണത്തിന്റെ ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു.

എം. നൗഷാദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ മുൻ പ്രസിഡന്റുമാരെയും ജി.എസ്. ജയലാൽ എം.എൽ.എ മുതിർന്ന സഹകാരികളെയും ആദരിച്ചു. ബാങ്ക് പ്രസിഡന്റ് എ. മാധവൻ പിളള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, ഡി. ബാലചന്ദ്രൻ, മുൻ എം.പി പി. രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ്, മുൻ എം.എൽ.എ എ.എ. അസീസ്, പി.ജെ. അബ്ദുൽ ഗഫാർ, വേണുഗോപാലൻ ആചാരി എന്നിവർ സംസാരിച്ചു.