ശാസ്താംകോട്ട: പട്ടികജാതി വികസന ഫണ്ടിൽ നിന്ന് ലക്ഷങ്ങൾ മുടക്കി ഭരണിക്കാവിൽ നിർമ്മിച്ച ഡോ. ബി.ആർ. അംബേദ്കർ ജന്മശതാബ്ദി സ്മാരക കമ്മ്യൂണിറ്റി ഹാൾ തുറന്നു നൽകണമെന്നാവശ്യപ്പെട്ട് സാംബവ മഹാ സഭ കുന്നത്തൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട പഞ്ചായത്തിലേക്ക് മാർച്ചും ധർണയും നടത്തി. സാംബവ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി ധർണ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ പ്രസിഡന്റ് തങ്കപ്പൻ ഇരവി അദ്ധ്യക്ഷത വഹിച്ചു. കുന്നത്തൂർ പ്രസന്നകുമാർ, വടമൺ വിനോജി, എ. ബാലാജി, ശശി തുരുത്തിക്കര, ബിജു, ചന്ദ്രികാ ബാബു, രാജി പനപ്പെട്ടി, ഇടയ്ക്കാട് രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.