കൊല്ലം: മതിയായ രേഖകളില്ലാതെ വിൽപനയ്ക്കായി കൊണ്ടുവന്ന 2.96 കോടി രൂപ വില വരുന്ന 3377. 717 ഗ്രാം വജ്രാഭരണങ്ങൾ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജൻസ് വിഭാഗം പിടികൂടി. ബംഗളുരുവിൽ നിന്ന് ജില്ലയിലെ ഒരു ജുവലറിയിൽ വില്പനയ്ക്കായി കാറിൽ കൊണ്ടു വന്ന വജ്രാഭരണങ്ങളാണ് പതിവ് വാഹനപരിശോധനയ്ക്കിടെ കൊല്ലം റെയിൽവെ സേ്റ്റഷന് സമീപത്ത് നിന്ന് പിടികൂടിയത്.
ബംഗളുരു സ്വദേശിയായ ഏജന്റിന്റെ കൈവശമാണ്. ആഭരണങ്ങളുണ്ടായിരുന്നത്. ടാക്സും പെനാൽറ്റിയുമടക്കം 17,79492 രൂപ ഈടാക്കി. സംസ്ഥാന ചരക്ക് സേവനനികുതി വകുപ്പ് അസിസ്റ്റന്റ് കമ്മിഷണർ എച്ച്. ഇർഷാദിന്റെ നിർദ്ദേശപ്രകാരം ജില്ലയിലെ മൊബൈൽ സ്ക്വാഡ് രണ്ടിലെ സ്റ്റേറ്റ് ടാക്സ് ഓഫീസർ എൻ. അജികുമാർ, അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർമാരായ പി. സുരേഷ്, എസ്. രാജേഷ്കുമാർ, പി. ശ്രീകുമാർ എന്നിവരടങ്ങിയ സംഘമാണ് വജ്രാഭരണങ്ങൾ പിടികൂടിയത്.