rebar
കരവാളൂർ പഞ്ചായത്തിലെ വെഞ്ചേമ്പ് ചോറ്റുകുഴിൽ തുമ്പശ്ശേരി റബർ ഗോഡൗൺ കത്തി നശിച്ച നിലയിൽ.

പുനലൂർ: കരവാളൂർ പഞ്ചായത്തിലെ വെഞ്ചേമ്പ് ചോറ്റുകുഴിയിൽ സിബി.ടി. ജോസഫിന്റെ ഉടമസ്ഥതയിലുള്ള തുമ്പശ്ശേരി റബേഴ്സിൻെറ ഗോഡൗണിന് തീ പിടിച്ചു. 4.5 ലക്ഷം ടൺ റബർ ഷീറ്റ് കത്തി നശിച്ചു. 60 ഓളം തൊഴിലാളികൾ പണിയെടുക്കുന്ന ഗോഡൗണിനാണ് തീപിടിച്ചത്. സമീപത്തെ പുകപ്പുരയിൽ നിന്ന് തീ പടർന്ന് പിടിച്ചതാകാം അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. 6 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. പുനലൂർ ഫയർ സ്റ്റേഷൻ അസി. ഓഫീസർ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ പത്തനാപുരം, കൊട്ടാരക്കര, കടയ്ക്കൽ സ്റ്റേഷനുകളിൽ നിന്നെത്തിയ ആറ് യൂണിറ്റുകളാണ് തീ അണച്ചത്. ജീവനക്കാരായ ജയകുമാർ, സുധീർകുമാർ, അനീഷ് അജിത്ത്, ശ്രീകുമാർ ഷിബു, അലക്സ് ടി.ലിജോ തുടങ്ങിയവരും തീ കെടുത്താൻ നേതൃത്വം നൽകി.