ooda-1
നാട്ടുകാർ ചേർന്ന് ഓടയുടെ മേൽമൂടി പുനഃസ്ഥാപിക്കുന്നു

ഇരവിപുരം: തകർന്നുവീണ് അപകടക്കെണിയായി മാറിയ ഓടയുടെ മേൽമൂടി നാട്ടുകാരും വ്യാപാരികളും ചേർന്ന് പുനഃസ്ഥാപിച്ചു. ദേശീയ പാതയോരത്ത് കൊല്ലൂർവിള പള്ളിമുക്ക് ജംഗ്ഷനിലെ ഓടയുടെ മേൽമൂടിയാണ് തകർന്നത്.

തകർന്ന മേൽമൂടി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പൊതുമരാമത്ത് അധികൃതരെ വിവരമറിയിച്ചെങ്കിലും ഫലമുണ്ടായില്ല.

ഇതിനിടെ വഴിയാത്രക്കാരിൽ ചിലർ ഓടയിലേക്ക് വീണ് പരിക്കേറ്റതോടെ പ്രദേശത്തെ വ്യാപാരികളും നാട്ടുകാരും ചേർന്ന് ഓടയിൽ വീണ മേൽമൂടി പുറത്തെടുത്ത് പുനഃസ്ഥാപിക്കുകയായിരുന്നു.