photo
ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭഗവത് അമൃതപുരിയിലെത്തി മാതാഅമൃതാനന്ദമയിയുമായി സംഭാഷണം നടത്തുന്നു.

കരുനാഗപ്പള്ളി: ആർ.എസ്.എസ്. സർസംഘ ചാലക് മോഹൻ ഭാഗവത് അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദർശിച്ച് അനുഗ്രഹം തേടി. ഇന്നലെ രാവിലെ 10.30 മണിയോടെ അമൃതപുരിയിലെത്തിയ അദ്ദേഹം ഒരുമണിക്കൂറോളം അമ്മയുമായി സംഭാഷണം നടത്തി. മഠം വൈസ് പ്രസിഡന്റ് സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ നേതൃത്വത്തിൽ മോഹൻ ഭാഗവതിനെ സ്വീകരിച്ചു. തുടന്ന് അമ്മയെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷം മഠത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ അടക്കമുള്ള കാര്യങ്ങൾ സംസാരിച്ചു.

അമ്മയെ കാണാൻ വേണ്ടി മാത്രമാണ് മഠത്തിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചഭക്ഷണത്തിനുശേഷം വൈകിട്ട് മൂന്നുമണിയോടെയാണ് അദ്ദേഹം തിരുവനന്തപുരത്തേയ്ക്ക് തിരിച്ചത്. അഖില ഭാരതീയ കാര്യകാരി സദസ്യൻ എസ്. സേതുമാധവൻ, ദക്ഷിണ ക്ഷേത്രീയ പ്രചാരക് ജി. സ്ഥാണു മരയൻ, ദക്ഷിണ ക്ഷേത്രീയ സേവാപ്രമുഖ് കെ. പത്മകുമാർ, പ്രാന്ത സംഘ് ചാലക് പി.ഇ.ബി. മേനോൻ, മാസ്റ്റർ പ്രാന്ത കാര്യവാഹ് പി. ഗോപാലൻകുട്ടി, പ്രാന്ത പ്രചാരക് സി.എൻ. ഹരികൃഷ്ണകുമാർ, സഹപ്രാന്ത പ്രചാരക് എസ്. സുദർശനൻ, വിഭാഗ് സംഘചാലക് ഡോ. പി.ബി. പ്രതീപ് കുമാർ, വിഭാഗ് കാര്യവാഹ് വി. മുരളീധരൻ, പ്രാന്ത പ്രചാരക് വിഷ്ണു, വിഭാഗ് ബൗധിക് പ്രമുഖ് ജയപ്രകാശി എന്നിവർ മോഹൻ ഭഗവത്തിനൊപ്പം എത്തിയിരുന്നു. മുമ്പ് പലപ്രാവശ്യം മോഹൻഭാഗവത് മഠത്തിലെത്തി അമ്മയുടെ അനുഗ്രഹം തേടിയിട്ടുണ്ട്.