panchapakeshan
സംസ്ഥാന വനിതാ കമ്മിഷൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ സഹകരണത്തോടെ എസ്.എൻ വനിതാ കോളേജിൽ സംഘടിപ്പിച്ച സെമിനാർ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് എസ്.എച്ച് പഞ്ചാപകേശൻ ഉദ്ഘാടനം ചെയ്യുന്നു. വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ,എ.സി.പി. എ പ്രദീപ്കുമാർ തുടങ്ങിയവർ സമീപം

കൊല്ലം: പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന യുവതലമുറ അതിനെ തരണം ചെയ്യാൻ ജാഗരൂകരായിരിക്കണമെന്ന് ജില്ലാ ജഡ്‌ജി എസ്.എച്ച്. പഞ്ചാപകേശൻ പറഞ്ഞു. യുവതയെ നശിപ്പിക്കുന്ന വിവിധ മാഫിയകൾക്കെതിരെ സംസ്ഥാന വനിതാ കമ്മിഷൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ സഹകരണത്തോടെ എസ്.എൻ വനിതാ കോളേജിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി- സെക്‌സ് റാക്കറ്റുകളിൽ പെൺകുട്ടികൾ ഉൾപ്പെടുന്നുവെന്ന ബോദ്ധ്യത്തിലാണ് അവബോധന ശിൽപ്പശാലകൾ സംഘടിപ്പിക്കുന്നതെന്ന് അദ്ധ്യക്ഷത വഹിച്ച വനിതാ കമ്മിഷനംഗം ഷാഹിദാ കമാൽ പറഞ്ഞു.

'ജാഗ്രതയാർന്ന യുവത്വം നാളെയുടെ സമ്പത്ത് ' എന്ന വിഷയത്തിൽ എ.സി.പി എ. പ്രതീപ്കുമാർ ക്ലാസെടുത്തു.

ഐ.ക്യു.എ.സി കോ -ഓഡിനേറ്റർ ഡോ. നിഷ.ജെ. തറയിൽ, മലയാള വിഭാഗം മേധാവി ഡോ.ആർ.എസ്. ജയ, വിമൻസ് സ്റ്റഡി യൂണിറ്റ് കോ-ഓർഡിനേറ്റർ ഡോ. ഡി.ആർ. വിദ്യ, കോളേജ് യൂണിയൻ ചെയർപേഴ്‌സൺ എസ്. സുമി തുടങ്ങിയവർ പങ്കെടുത്തു.