photo
ഇടമുളയ്ക്കൽ ഗവ.എൽ.പി.സ്കൂളിലെ ഇലക്ട്രോ മാഗ്നറ്റിക് ഐഡി കാർഡ് സംവിധാനം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ: ഇടമുളയ്ക്കൽ ഗവ. എൽ.പി സ്കൂളിലെ ഇലക്ട്രോ മാഗ്നറ്റിക് ഐഡി കാർഡ് സംവിധാനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജ്യോതി വിശ്വനാഥ് സ്വാഗതപ്രസംഗം നടത്തി. ജില്ലാ മെമ്പർ കെ.സി. ബിനു, ബ്ലോക്ക് മെമ്പർ ജി.എസ്. അജയകുമാർ, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. ഷാജു, അഞ്ചൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. ദിലീപ് , സ്കൂൾ ഹെഡ്മിസ്ട്രസ് പി.എസ്. ആനന്ദഭായി അമ്മ, പി.ടി.എ പ്രസിഡന്റ് എസ്. സജീവ്, എക്സിക്യൂട്ടിവ് അംഗം ഷാജഹാൻ കൊല്ലൂർവിള, എം.പി.ടി.എ പ്രസിഡന്റ് മീനു ശ്രീകുമാർ , എ.ആർ. അഖിൽ, ജി. സുരേന്ദ്രൻ, സീനിയർ അസിസ്റ്റന്റ് കെ. പ്രീത, സ്റ്റാഫ് സെക്രട്ടറി എം. ജോസ് എന്നിവർ പ്രസംഗിച്ചു.