ചാത്തന്നൂർ: പാരിപ്പള്ളി കുളമട സ്‌പന്ദനം ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷിക സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ. സുന്ദരേശൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം ഡി. സുഭദ്രാമ്മ അദ്ധ്യക്ഷത വഹിച്ചു.
രോഗികൾക്കുള്ള ചികിത്സാ സഹായ വിതരണവും ചടങ്ങിൽ നടന്നു. നാവായിക്കുളം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ബിനു,
എസ്. സഞ്ജയ് കുമാർ, ജി. ബാലചന്ദ്രൻ പിള്ള, എസ്. ശ്രീകുമാർ, എച്ച്. ദിനേശ് തുടങ്ങിയവർ സംസാരിച്ചു.