pallimukku
പിടിയിലായ പ്രതികൾ

കൊല്ലം: പള്ളിമുക്ക് ജംഗ്ഷനിൽ വച്ച് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്നുപേർ കൂടി പിടിയിലായി. മുണ്ടയ്ക്കൽ ഷെമീന മൻസിലിൽ നൗഫലിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലാണ് വാളത്തുംഗൽ ബാപ്പുജി നഗർ ഷാൻസി മൻസിലിൽ സെയ്ദലി (23), വാളത്തുംഗൽ തെക്കേത്തൊടിയിൽ വീട്ടിൽ മുഹമ്മദ് ഷാഫി (21), ഇരവിപുരം മാങ്കുഴി വടക്കതിൽ വീട്ടിൽ ആസിഫ് അലി (22) എന്നിവർ പിടിയിലായത്. കഴിഞ്ഞമാസം 27ന് രാത്രി 9.30 ഓടെയായിരുന്നു സംഭവം. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതികളെ ഇരവിപുരം സി.ഐ അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. നേരത്തെ ഈ കേസിൽ രണ്ടുപേർ പിടിയിലായിരുന്നു.