പത്തനാപുരം: ലൈസൻസ്ഡ് എൻജിനിയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ പത്തനാപുരം യൂണിറ്റ് സമ്മേളനം എസ്.എൻ.ഡി.പി യോഗം യൂണിയൻ ഹാളിൽ നടന്നു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബി.ജയചന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ബി. ജയചന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി ജി. ജയരാജ് മുഖ്യപ്രഭാഷണം നടത്തി. വിപിനൻ കെ. നായർ, ബി. രഘുനാഥ്, എൻ. രാമു, ജി. മോഹനൻ നായർ, എസ്. പ്രഭുലാൽ, പി.കെ. പ്രേംലാൽ, ജേക്കബ് വർഗീസ്, ജി. സുനിൽ. തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ഗോപു എസ്. നാഥ് സ്വാഗതവും ട്രഷറർ എസ്. സുഹൈൽ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് ബി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. എൻ. രാമു, വി.ജെ. ഹരിലാൽ, കെ. തുളസീധരൻ തുടങ്ങിയവർ സംസാരിച്ചു. ഗോപു എസ്. നാഥ് (പ്രസിഡന്റ്), സുജകല (വൈസ് പ്രസിഡന്റ്), എസ്. ഷോബിൻ (സെക്രട്ടറി), അജ്മൽ ജാൻ (ജോയിന്റ് സെക്രട്ടറി ) എസ്. സുഹൈൽ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.