പത്തനാപുരം: എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയന്റെ 3623-ാം നമ്പർ പിറവന്തൂർ ശാഖയിലെ ഗുരുദേവ പ്രതിഷ്ഠയുടെ 13-ാം വാർഷികം മഹാഗണപതിഹോമം, വിശേഷാൽ പൂജകൾ, ആത്മീയപ്രഭാഷണം, സമൂഹസദ്യ എന്നിവയോടുകൂടി നടന്നു. ഗുരുദേവ പ്രതിഷ്ഠാദിന പൊതുസമ്മേളനം യൂണിയൻ പ്രസിഡന്റ് ആദംകോട് കെ. ഷാജി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എസ്. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ വി.ജെ. ഹരിലാൽ, യൂണിയൻ കൗൺസിലറും യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റുമായ റിജു വി. ആമ്പാടി, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറിയും സൈബർസേന ജില്ലാ ചെയർമാനുമായ ബിനു സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി വി. ജയകുമാർ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് ശ്യാംരാജ് നന്ദിയും പറഞ്ഞു. പ്രഭാഷകൻ ഡോക്ടർ എം.എം. ബഷീർ ആത്മീയ പ്രഭാഷണം നടത്തി.
വിശേഷാൽ പൂജകൾ ക്ഷേത്രം മുൻശാന്തി വിദ്യാധരൻ സ്വാമി, സുരേഷ് പോറ്റി, ക്ഷേത്രം ശാന്തി സുരേഷ്. ഡി എന്നിവരുടെ കാർമ്മികത്വത്തിൽ നടന്നു.