പത്തനാപുരം: എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയനിലെ 1125 -ാം നമ്പർ പിടവൂർ ശാഖയിലെ നാലാമത് ഗുരുദേവ പ്രതിഷ്ഠാ വാർഷികവും അനുമോദന സമ്മേളനവും നടന്നു. ശാഖാ പ്രസിഡന്റ് ശിശിൽ കുമാർ പതാക ഉയർത്തി. തുടർന്ന് ഗുരുദേവ പ്രാർത്ഥന നടന്നു. യോഗം ഡയറക്ടർ ബോർഡ് മെമ്പർ പിറവന്തൂർ ഗോപാലകൃഷ്ണൻ പ്രഭാഷണം നടത്തി. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും 2019 നീറ്റ് കേരള മെഡിക്കലിൽ 596- ാം റാങ്ക് നേടിയ നേഹാ തുളസിയെയും യൂണിയൻ സെക്രട്ടറി ബി. ബിജു ക്യാഷ് അവാർഡ് നല്കി അനുമോദിച്ചു. ഉച്ചയ്ക്ക് സമൂഹസദ്യ, വൈകിട്ട് ദീപാരാധന എന്നിവ നടന്നു. ശാഖാ പ്രസിഡന്റ് ശശിൽകുമാർ സ്വാഗതവും സെക്രട്ടറി ഡി. രഘുനാഥൻ നന്ദിയും പറഞ്ഞു.