കൊല്ലം: പ്രളയ ദുരിതത്തിൽപ്പെട്ട് പഠനോപകരണങ്ങൾ നഷ്ടപ്പെട്ട മലപ്പുറം ജില്ലയിലെ ആയിരത്തോളം വിദ്യാത്ഥികൾക്ക് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ കൈത്താങ്ങ്. 'കൊല്ലത്തിന്റെ സ്നേഹം മലപ്പുറത്തേക്ക്' എന്ന മുദ്രാവാക്യവുമായി ജില്ലയിലെ വിവിധ കോളേജ്, സ്കൂൾ വിദ്യാത്ഥികളുടെ നേതൃത്വത്തിൽ ശേഖരിച്ച പുസ്തകങ്ങൾ, ബാഗുകൾ, പഠനോപകരണങ്ങൾ തുടങ്ങിയവ മലപ്പുറത്തെ വിദ്യാർത്ഥികൾക്കായി എത്തിച്ചു.
കൊല്ലത്ത് നിന്ന് മലപ്പുറത്തേയ്ക്ക് യാത്ര തിരിച്ച പുസ്തക വണ്ടി എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ആദർശ് എം. സജി ഫ്ലാഗ് ഓഫ് ചെയ്തു. പ്രസിഡന്റ് മുഹമ്മദ് നെസ്മൽ, മിഥുൻ സഹദ് തുടങ്ങിയവർ പങ്കെടുത്തു. പഠന സാമഗ്രികൾ മലപ്പുറം ജില്ലാ സെക്രട്ടറി സക്കീറിന് എസ്.എഫ്.ഐ ജില്ലാ ജോ. സെക്രട്ടറിമാരായ എസ്. നിധിൻ, ജെ. ജെയേഷ്, പി. അനന്തു എന്നിവർ കൈമാറി.