kadakkal
ചിതറ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം മുല്ലക്കര രത്നാകരൻ എം. എൽ. എ ഉദ്ഘാടനം ചെയ്യുന്നു

കടയ്ക്കൽ: ചിതറ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചിതറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കരകുളം ബാബു അദ്ധ്യക്ഷനായി. രജിസ്ട്രേഷൻ ഐ.ജി
എ. അലക്സാണ്ടർ സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടീവ് എൻജിനിയർ വി.ഐ. നസീം റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം പി.ആർ. പുഷ്കരൻ , പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ രഞ്ചു വട്ടലിൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.ബി. ശബരീനാഥ്, നജീബത്ത് ബീവി, മുൻ പഞ്ചായത്ത് പ്രസിഡന്റ് സുജിതാ കൈലാസ്, പഞ്ചായത്തംഗം ബി. ഗോപകുമാ
ർ, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവംഗം എസ്. ബുഹാരി, കെ. സുകുമാരപിള്ള, എസ്. രാമചന്ദ്രൻ, എസ്. ബിനോയ്
അമ്പിളി, ഗിരീഷ്, എം. സുരേഷ് കുമാർ, എം.സി. സാബു തുടങ്ങിയവർ സംസാരിച്ചു ചിതറ സർവീസ് സഹകരണ ബാങ്ക് ചിതറ ജംഗ്ഷനിൽ സൗജന്യമായി വിട്ടു നൽകിയ ഭൂമിയിലാണ് രജിസ്‌ട്രേഷൻ വകുപ്പ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത് .