ഓയൂർ: ചെറിയ വെളിനല്ലൂർ ഗവ. എൽ.പി സ്‌കൂളിൽ പുതുതായി നിർമ്മിച്ച ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനവും ബോധവല്ക്കരണ ക്ലാസും വെളിനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ നൗഷാദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്. ഷൈജു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ ബി. ശ്രീധരൻ, ജെയിംസ് എൻ. ചാക്കോ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രഥമാദ്ധ്യാപകൻ ചന്ദ്രമോഹനൻ പിള്ള സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ. സുധീർ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന കുട്ടികളുടെ അവകാശങ്ങളും രക്ഷാകർത്താക്കളുടെ കടമകളും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ബോധവൽക്കരണ ക്ലാസ് അഞ്ചൽ എസ്.ഐ അരവിന്ദൻ നയിച്ചു.