ചാത്തന്നൂർ: ചാത്തന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ നാലാമത് ഇടനാട് ശാഖ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജി.സ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എൻ. അനിരുദ്ധൻ ആദ്യ നിക്ഷേപം സ്വീകരിച്ചു. ലോക്കർ, സ്ട്രോംഗ് റൂം എന്നിവയുടെ ഉദ്ഘാടനം ജില്ലാ സഹകരണ സംഘം ജോ. രജിസ്ട്രാർ അബ്ദുൾ ഗഫാറും ജി.ഡി.സി.എസ് ആദ്യ നറുക്കെടുപ്പ് ജോ. രജിസ്ട്രാർ വി. പ്രസന്നകുമാരിയും നിർവ്വഹിച്ചു. സെക്രട്ടറി ഇൻ ചാർജ് രാജേന്ദ്രപ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൈല, ജില്ലാ പഞ്ചായത്തംഗം എൻ. രവീന്ദ്രൻ, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർമ്മല വർഗീസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശ്രീജ ഹരീഷ്, ആർ.എസ്. ജയലക്ഷ്മി, സി. ഗിരികമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ സുഗതകുമാരി, ഉഷാദേവി, അംബിക ശശി, പി. മുളിധരൻ, മോഹനൻ, കെ. സേതുമാധവൻ, പി.കെ. ഷിബു, ചാത്തന്നൂർ മുരളി തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് എസ്. പ്രകാശ് സ്വാഗതവും ഭരണസമിതി അംഗം കല്ലുംപുറം ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.