കൊല്ലം: റോട്ടറി ക്ലബ് ഒഫ് ക്വയിലോൺ ഈസ്റ്റിന്റെയും കൊല്ലം ജനനി നഗർ അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന മാലിന്യമുക്ത പരിപാടിക്ക് തുടക്കമായി. എസ്.എൻ.ഡി.പി യോഗം ഉളിയക്കോവിൽ ശാഖാ ഹാളിൽ നടന്ന ചടങ്ങിൽ മേയർ വി. രാജേന്ദ്രബാബു പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.ആദ്യപടിയായി നഗർ നിവാസികൾക്ക് തുണിസഞ്ചി വിതരണം ചെയ്തു.
മാലിന്യമുക്ത കൊല്ലം നഗരത്തിന്റെ പ്രാധാന്യവും ബയോ കമ്പോസ്റ്റർ ബിന്നിന്റെ പ്രവർത്തനവും ഐ.ആർ.ടി.സി പാലക്കാട് പ്രതിനിധി വിശദീകരിച്ചു. റോട്ടറി ക്ലബ് ഒഫ് ക്വയിലോൺ ഈസ്റ്റ് പ്രസിഡന്റ് എസ്. അപ്പുക്കുട്ടൻപിള്ള അദ്ധ്യക്ഷത വഹിച്ചു. റോട്ടറി മുൻ ഗവർണർ ഡോ. ജോൺ ഡാനിയൽ മുഖ്യപ്രഭാഷണം നടത്തി. നഗർ പ്രസിഡന്റ് എസ്. രാജേന്ദ്രൻപിള്ള സ്വാഗതം പറഞ്ഞു.
റോട്ടറി അസി. ഗവർണർ ഡോ. മീരാജോൺ, കൊല്ലം മുൻ. മുനിസിപ്പൽ ചെയർമാൻ ഉളിയക്കോവിൽ ശശി, നഗർ രക്ഷാധികാരി കെ.എൻ. രവികുമാർ, ഡോ. ഹരികുമാർ, വി.എൻ.ജി പിള്ള തുടങ്ങിയവർ സംസാരിച്ചു.