praty
പ്രതി ജിച്ചുഫസിൽ

ഓയൂർ: മദ്യം വാങ്ങാൻ പണം ചോദിച്ചിട്ട് നൽകാത്തതിന്റെ വൈരാഗ്യത്തിൽ യുവാവിനെ കല്ലുകൊണ്ട് ഇടിച്ചുകൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി മീയന ജിച്ചു വില്ലയിൽ ജിച്ചു ഫസിലിനെ ( 30) പൂയപ്പള്ളി പൊലീസ് അറസ്​റ്റ് ചെയ്തു. കഴിഞ്ഞ 24ന് രാത്രി 7.30ന് ഓയൂർ ജംഗ്ഷനിലായിരുന്നു സംഭവം. ജംഗ്ഷനിലെ ലോട്ടറി കടയ്ക്ക് മുന്നിൽ നിൽക്കുകയായിരുന്ന കാ​റ്റാടി സ്വദേശിയായ റിജോയോട് ജിച്ചു ഫസിൽ മദ്യം വാങ്ങാൻ പണം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ഇതിനെ ചൊല്ലി ഇരുവരും വാക്കേ​റ്റമുണ്ടാവുകയും ജിച്ചു റിജോയെ പാറക്കല്ലുകൊണ്ട് മുഖത്തും ശരീരത്തും ഇടിച്ച് പരിക്കേല്പിക്കുകയായിരുന്നു. ഓയൂർ ജംഗ്ഷനിൽ നിന്നാണ് പൂയപ്പള്ളി എസ്.എച്ച്.ഒ വിനോദ്ചന്ദ്രൻ, എ.എസ്.ഐമാരായ സുരേഷ്, ബിജു എന്നിവരടങ്ങുന്ന പൊലീസ് സംഘം ജിച്ചുവിനെ പിടികൂടിയത്. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.