മൺറോത്തുരുത്ത്: ശാസ്ത്രീയ ചെമ്മീൻ കൃഷിയിൽ മികവ് പ്രകടിപ്പിക്കുന്നവർക്കുള്ള കർഷക അവാർഡിന് മൺറോത്തുരുത്ത് സ്വദേശി ജി.വിനുക്കുട്ടൻ അർഹനായി. 25 വർഷമായി ചെമ്മീൻ കൃഷി ചെയ്യുകയാണ് വിനുക്കുട്ടൻ. കേന്ദ്ര സമുദ്രോൽപ്പന്ന കയറ്റുമതി വികസന ഏജൻസിയാണ് അവാർഡ് നൽകുന്നത്. വിനുക്കുട്ടൻ കൃഷിയിടത്തിൽ ഒരു ലക്ഷം കാര ചെമ്മീൻ വിത്തു വിതയ്ക്കുകയും 564600 രൂപ ഉൽപ്പാദനത്തിന് ചെലവഴിക്കുകയും ചെയ്തു. ശാസ്ത്രീയമായി കൃഷി നടത്തി 112 3700 രൂപയ്ക്കുള്ള ചെമ്മീൻ വിളയിച്ചതാണ് അവാർഡ് നേടിക്കൊടുത്തത്. ഈ മാസം 30ന് ഹൈദരാബാദിൽ നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി അവാർഡ് സമ്മാനിക്കും
മൺറോത്തുരുത്ത് കിടപ്പുറം വടക്ക് ലക്ഷ്മീനിവാസിൽ റിട്ട. സൈനികൻ ഗോപിയുടെയും റിട്ട.അദ്ധ്യാപിക ലക്ഷ്മിക്കുട്ടിയുടെയും മകനാണ് വിനുക്കുട്ടൻ. ഭാര്യ രജനി. രണ്ട് മക്കൾ