thanal
കൊല്ലം ഡിയോ റൈഡേഴ്സ് ക്ലബിന്റെയും തണൽ ചാരിറ്റബിൾ സൊസൈറ്റി ആൻഡ് ബ്ലഡ്‌ ഡൊണേഷന്റെയും നേതൃത്വത്തിൽ പ്രളയക്കെടുതിയിൽ അകപ്പെട്ടെ വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങൾ ശേഖരിച്ചപ്പോൾ

കൊല്ലം: ഡിയോ റൈഡേഴ്‌സ്‌ ക്ലബിന്റെയും കൊല്ലം തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ കൊല്ലം ബീച്ച് പരിസരത്ത് 'അറിവിന്റെ അക്ഷരവും നന്മയുടെ പുസ്തകവും' പരിപാടി സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് പ്രളയദുരന്തത്തിൽ പഠനോപകരണങ്ങൾ നഷ്ടമായ വയനാട് നിലമ്പൂർ, കുട്ടനാട് എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കായി 600 ഓളം ബുക്കുകൾ, 450 ഓളം പേനകൾ, 20 സ്കൂൾ ബാഗുകൾ എന്നിവ ശേഖരിച്ച് അധികൃതർക്ക് കൈമാറി. വരും ദിവസങ്ങളിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് പഠനോപകരണങ്ങൾ കൈമാറും.

ക്ലബ് ഭാരവാഹികളായ ബാബുരാജ്, നുഫൈൽ, വിനു, സൊസൈറ്റി ഭാരവാഹികളായ സുമേഷ്, പ്രിൻസ്, അച്ചു എന്നിവർ നേതൃത്വം നൽകി.