pattini
കെ.റ്റി.യു.സി (ജെ) നേതൃത്വത്തിലുളള സമര പ്രചരണയോഗം കുടിക്കോട് പത്മശ്രീ കശുഅണ്ടി ഫാക്ടറി പടിക്കൽ കേരളാകോൺഗ്രസ് (ജേക്കബ്) സംസ്ഥാന വർക്കിംഗ് ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കശുഅണ്ടി തൊഴിലാളികൾക്ക് കഴിഞ്ഞ യു.ഡി.എഫ് സർക്കാർ അനുവദിച്ച

22 ശതമാനം ബോണസ് ഫാക്ടറി മുതലാളിമാരെക്കൊണ്ട് നൽകിക്കാൻ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ ഓണത്തിന് തൊഴിലാളികൾ പട്ടിണി സമരം സംഘടിപ്പിക്കേണ്ടി വരുമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന വർക്കിംഗ് ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ മുന്നറിയിപ്പ് നൽകി. കെ.ടി.യു.സിയുടെ (ജെ) നേതൃത്വത്തിലുളള സമര പ്രചരണയോഗം കുടിക്കോട് പത്മശ്രീ കശുഅണ്ടി ഫാക്ടറിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മൂന്ന് വർഷമായി കശുഅണ്ടി തൊളിലാളികളുടെ ബോണസ്‌ കരാർ അട്ടിമറിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എസ്. മണിമോഹനൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എഴുകോൺ സത്യൻ, ഗോപിനാഥൻപിള്ള, രാമചന്ദ്രൻ പിള്ള, ശാന്തകുമാരി, വൽസല, ലളിതമ്മ, ഉമാദേവി അംബിക തുടങ്ങിയവർ പ്രസംഗിച്ചു.