23
ചണ്ണപ്പേട്ടയില്‍ ആരംഭിച്ച കാര്‍ഷിക വിഭവസംഭരണ വിതരണ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി നിർവഹിക്കുന്നു. എം. ഹംസ, ബിനു.കെ.സി. തുടങ്ങിയവർ സമീപം

ഏരൂർ: ജില്ലാ പഞ്ചായത്തിന്റെയും ചണ്ണപ്പേട്ട സർവീസ് സഹകരണ ബാങ്കിന്റെയും ആഭിമുഖ്യത്തിൽ ചണ്ണപ്പേട്ടയിൽ കാർഷിക വിഭവ സംഭരണ വിതരണ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്തു. വനവിഭവങ്ങൾ, വിഷരഹിതമായ പച്ചക്കറികൾ, നാടൻ പഴ വിഭവങ്ങൾ എന്നിവ മിതമായ വിലയ്ക്ക് പൊതുജനങ്ങൾക്ക് ഇവിടെ നിന്നും വാങ്ങാവുന്നതാണ്.

ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി ആരംഭിച്ചത്. ചാർളി കോലോത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.സി.ബിനു, ആശ ശശിധരൻ, വി. ജയപ്രകാശ്, അലയമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഹംസ, ബാങ്ക് സെക്രട്ടറി സാറാ ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.