ഏരൂർ: കരുകോൺ സമദർശിനി പുരുഷ സ്വയംസഹായസംഘത്തിന്റെ മൂന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് ലൈബ്രറി ഉദ്ഘാടനവും പ്രതിഭാസംഗമവും നടന്നു. സംഘം പ്രസിഡന്റ് പ്രകാശ് വള്ളിപ്പച്ചയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം കെ.സി. ബിനു എസ്.എസ്.എൽ.സി പ്രതിഭകളെ ആദരിച്ചു. അലയമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഹംസ ചികിത്സാധനസഹായ വിതരണം നടത്തി. പുനലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രൊഫ. പി. കൃഷ്ണൻകുട്ടി പ്ലസ് ടു പ്രതിഭകളെ ആദരിച്ചു. സിനിമാ സംവിധായകൻ എ.ആർ. ബിനുരാജ് സമദർശിനി ക്ലബ് ഉദ്ഘാടനം ചെയ്തു. എം. പ്രതീപ് കണ്ണങ്കോട് വിഷയാവതരണം നടത്തി. അലയമൺ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ശോഭന പഠനോപകരണങ്ങൾ വിതരണം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ സംഘാംഗങ്ങളുടെ മക്കളെ ബ്ലോക്ക് പഞ്ചായത്ത് അംഗം സജീന ഷിബു ആദരിച്ചു. ജെ.സി. അനിൽ, ഹസീന മനാഫ്, എം.എം. സാദിഖ്, എ.ജെ. പ്രതീപ്, എം. സലിൻ, അഡ്വ. ലെനുജമാൽ, ജി. പ്രമോദ് തുടങ്ങിയവർ സംസാരിച്ചു. സംഘം സെക്രട്ടറി എസ്.കെ. നിഷാദ് സ്വാഗതവും അസി. സെക്രട്ടറി എ. സുരേഷ് ബാബു നന്ദിയും പറഞ്ഞു.