photo
പ്രൈവറ്റ് ദേവസ്വം ശാന്തിമാർക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം ആർ.രാധാകൃഷ്ണൻ പോറ്റി നിർവഹിക്കുന്നു.

കരുനാഗപ്പള്ളി: പ്രൈവറ്റ് ദേവസ്വം ശാന്തി അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സർട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം അഖില കേരള തന്ത്രി മണ്ഡലം സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രാധാകൃഷ്ണൻ പോറ്റി നിർവഹിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വിനോദ് കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. മെമ്പർഷിപ്പുകൾ ശിവപ്രസോദ് പോറ്റി വിതരണം ചെയ്തു. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, പ്രകാശൻ പോറ്റി, ചന്ദ്രകാന്ത്, അശ്വനികുമാർ, വിഷ്ണു സരസൻ തുടങ്ങിയവർ പ്രസംഗിച്ചു.