photo
കാൻസർ രോഗികൾക്ക് സി.എച്ച് സെന്റർ സമാഹരിച്ച ഫണ്ട് എ.യൂനുസ് കുഞ്ഞിൽ നിന്ന് ഇ.ടി. മുഹമ്മദ് ബഷീർ ഏറ്റുവാങ്ങുന്നു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സി.എച്ച്. മുഹമ്മദ്കോയ മെമ്മോറിയൽ ചാരിറ്റബിൾ സെന്റർ കാൻസർ രോഗികൾക്കായി സമാഹരിച്ച ഫണ്ട് എ. യൂനുസ്‌കുഞ്ഞിൽ നിന്ന് സി.എച്ച് സെന്റർ ചെയർമാൻ ഇ.ടി. മുഹമ്മദ് ബഷീർ ഏറ്റുവാങ്ങി. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച യോഗം തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. കുറ്റിയിൽ ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. എം. അഹമ്മദ് കബീർ, വല്യത്ത് ഇബ്രാഹിംകുട്ടി, കെ.പി. മുഹമ്മദ്, സി.ആർ. മഹേഷ്, സുൽഫിക്കർ സലാം, എം.എ. സലാം, തൊടിയൂർ താഹ, അയത്തിൽ നജീബ് തുടങ്ങിയവർ പ്രസംഗിച്ചു.