കൊല്ലം : കാവ്യകൗമുദിയുടെ ആഗസ്റ്റ് മാസത്തിലെ പരിപാടി ചിന്നക്കട ശങ്കർനഗർ ഹാളിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി കാഞ്ഞാവെളി ഗോപാലകൃഷ്ണൻ നായർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കുമാരനാശാന്റെ പ്രതിമ കൊല്ലത്ത് സ്ഥാപിക്കുന്നതിന് കാവ്യകൗമുദി ജനറൽ സെക്രട്ടറിയുടെ പേരിൽ സർക്കാർ പാട്ടവ്യവസ്ഥയിൽ ഭൂമി അനുവദിച്ചു. അവിടെ 2020 ജനുവരി 17 ന് പ്രതിമ സ്ഥാപിക്കുമെന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ വ്യക്തമാക്കി. പ്രതിമ സ്ഥാപിക്കൽ ഒരു ചരിത്രസംഭവമാക്കാൻ ഏവരുടെയും സഹായസഹകരണങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വി. മഹേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. എം.ജി.കെ. നായർ ബോബൻ ഗോപിനാഥ് നല്ലില, പാമ്പുറം അരവിന്ദ്, പ്രൊഫ. പി.എൻ. മുരളീധരൻ, ഷീലാ ജഗധരൻ, ജഗൻ മോഹൻ തുടങ്ങിയവർ സംസാരിച്ചു. പങ്കെടുത്ത എല്ലാ കവികളും കുമാരനാശാന്റെ കവിതകൾ ആലപിച്ചു.