കുണ്ടറ: എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയന്റെ ആഭിമുഖ്യത്തിൽ ഓണക്കോടി വിതരണം ചെയ്തു. കുണ്ടറ യൂണിയന്റെ കിഴിലുള്ള 43-ാം ശാഖയിലെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, പോഷക സംഘടനാ ഭരവാഹികൾ തുടങ്ങിയവർക്കാണ് ഓണക്കോടി വിതരണം ചെയ്തത്. ഓണക്കോടി വിതരണോദ്ഘാടനം എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ നിർവഹിച്ചു. കുണ്ടറ എസ്.എൻ.ഡി.പി യൂണിയൻ അഡ്മിനിസ്ട്രേറ്റർ ബി.ബി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്മെന്റ് ചെയർമാൻ എം.ആർ. ഷാജി, സൈബർ സേന ചെയർമാൻ അഖിൽ, കൺവീനർ എൽ. അനിൽകുമാർ, വനിതാ സംഘം ഭാരവാഹികളായ പ്രസിഡന്റ് ലീനാ റാണി, സെക്രട്ടറി ശ്യാമളാ ഭാസി, കുമാരി സംഘം സെക്രട്ടറി അതുല്യ എന്നിവർ സംസാരിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി കാവേരി ജി. രാമചന്ദ്രൻ സ്വാഗതവും യൂത്ത് മൂവ്മെന്റ് കൻവീണർ അഡ്വ. അനിൽകുമാർ നന്ദിയും പറഞ്ഞു.