കരുനാഗപ്പള്ളി: ട്രെയിൻ യാത്രക്കാരെ സഹായിക്കുന്നതിനായി കരുനാഗപ്പള്ളി റെയിൽവേ ആക്ഷൻ കൗൺസിൽ ട്രെയിനുകളുടെ സമയവിവരപ്പട്ടിക പ്രസിദ്ധീകരിച്ചു. ആദ്യ പ്രതി ആക്ഷൻ കൗൺസിൽ കൺവീനർ കെ.ജെ. നൗഷാർ റെയിൽവേ സ്റ്റേഷൻ മാസ്റ്റർക്ക് കൈമാറി. ജനറൽ കൺവീനർ കെ.കെ. രവി, ബാബു രാജേന്ദ്രപ്രസാദ്, സലിം, മുരളീധരൻപിള്ള എന്നിവർ സന്നിഹിതരായിരുന്നു.