pension
ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്തിലെ ക്ഷേമ പെൻഷനുകളുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.സുഭാഷ്‌ നിർവഹിക്കുന്നു

ചാത്തന്നൂർ: ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്തിൽ ക്ഷേമ പെൻഷൻ വിതരണം ചെയ്തു തുടങ്ങി. ആദിച്ചനല്ലൂർ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് വഴി വിതരണം ചെയ്യുന്ന വിവിധ ക്ഷേമ പെൻഷനുകളുടെ വിതരണോദ്ഘാടനം
ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം. സുഭാഷ് നിർവഹിച്ചു. 1612 പേർക്കായി 54,19600 രൂപയാണ് വിതരണം ചെയ്യുന്നത്. മേയ് ജൂൺ, ജൂലായ് മാസത്തെ പെൻഷൻ തുകയാണ് വിതരണം ചെയ്യുന്നത്.