കരുനാഗപ്പള്ളി: അയ്യങ്കാളിയുടെ ജന്മദിനം നീണ്ടകര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മദർഹുഡ് ചാരിറ്റി മിഷൻ സോഷ്യൽ ഇന്റർവെൻഷൻ ദിനമായി ആചരിച്ചു. ജില്ലാ പാലിയേറ്റീവ് കെയർ യൂണിറ്റുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി പാലിയേറ്റീവ് കെയർ പരിശീലനം, എൻ.എസ്.എസ് വോളിണ്ടിയർമാർക്കായി സംവാദ പരിപാടി എന്നിവയും സംഘടിപ്പിച്ചു.
ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ചവറ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ നിസാമുദ്ദീൻ നിർവഹിച്ചു. പാലിയേറ്റീവ് കെയർ ജില്ലാ കോ ഓർഡിനേറ്റർ അനൂപ് പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തു. എക്സൈസ് അസി. കമ്മിഷണർ ജെ. താജുദ്ദീൻകുട്ടി ലഹരി വിരുദ്ധ സന്ദേശം നൽകി.
മദർഹുഡ് ചാരിറ്റി മിഷൻ രക്ഷാധികാരി ഡി. ശ്രീകുമാർ അയ്യങ്കാളി അനുസ്മരണ പ്രഭാഷണം നടത്തി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആർ. ശരത്ചന്ദ്രൻ, ശുചിത്വ മിഷൻ അസി. കോ ഓർഡിനേറ്റർ യു.ആർ. ഗോപകുമാർ എന്നിവർ കുട്ടികളുമായി ആശയവിനിമയം നടത്തി. നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സേതുലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ കെ. ഷാജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. സുരേന്ദ്രൻ, ഹെൻറി ഫെർണാണ്ടസ്, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി സുകേശൻ ചൂലിക്കാട്, സായി ഭാസ്കർ, പി.എൻ. വിജിലാൽ എന്നിവർ പ്രസംഗിച്ചു.