navas
പരിശോധനയ്ക്കായി ശാസ്താംകോട്ട തടാകത്തിലെ ജലം ശേഖരിക്കുന്നു

ശാസ്താംകോട്ട: ശാസ്താംകോട്ട തടാക തീരത്ത് കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തി. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലെ ബോട്ടണി വിഭാഗം നടത്തിയ പഠനത്തിലാണ് തടാക തീരത്തും പരിസര പ്രദേശങ്ങളിലുള്ള കിണറുകളിലും കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. കുടിവെള്ള സ്രോതസുകൾക്ക് സമീപം സെപ്ടിക് ടാങ്കുകൾ നിർമ്മിക്കുന്നതാണ് കുടിവെള്ളത്തിൽ കോളിഫോം ബാക്ടീരിയുടെ സാന്നിദ്ധ്യമുണ്ടാകുനുള്ള കാരണം. ക്ലോറിനേഷൻ നടത്തുന്നതും നന്നായി തിളപ്പിക്കുന്നതും കോളിഫോം ബാക്ടീരിയയുടെ അളവ് കുറയ്ക്കുന്നതിനു കാരണമാകുമെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ പ്രൊഫ. ലക്ഷ്മി ശ്രീകുമാർ അറിയിച്ചു. തടാക ജലത്തിന്റെ ശുദ്ധത വർദ്ധിപ്പിക്കുന്നതിന് തുടർന്നും പരിശോധനകളും പഠനങ്ങളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് ശാസ്താംകോട്ട ടൗൺ വാർഡ് മെമ്പർ എസ്. ദിലീപ് കുമാർ അറിയിച്ചു.