കുന്നത്തൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശാസ്താംകോട്ട കെ.എസ്.എം ദേവസ്വം ബോർഡ് കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം വിദ്യാർത്ഥികൾ ശേഖരിച്ച 30000 രൂപ കൈമാറി. കെ. സോമപ്രസാദ് എം.പി തുക ഏറ്റുവാങ്ങി. 30000 രൂപയുടെ അവശ്യ സാധനങ്ങളും പ്രളയബാധിത മേഖലകളിലേക്ക് കൈമാറി. പ്രളയ ബാധിതരെ സഹായിക്കാനുള്ള കളക്ഷൻ ക്യാമ്പിന് അദ്ധ്യാപകനായ ശരത്തും, വിദ്യാർത്ഥികളായ നിതിൻ, ശ്രീലക്ഷ്മി, എസ്.ആർ. ആര്യ, ആദിത്യൻ എന്നിവർ നേതൃത്വം നൽകി.