kunnathur
പള്ളിക്കലാർ കരകവിഞ്ഞ് ഇടയ്ക്കാട് മേഖലയിലെ റബ്ബർ പുരയിടങ്ങളിൽ വെളളം കെട്ടി നിൽക്കുന്നു

കുന്നത്തൂർ: പ്രളയബാധിത പ്രദേശങ്ങളായ ശൂരനാട് വടക്ക്, പോരുവഴി പഞ്ചായത്തുകളിലെ റബർ കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. പള്ളിക്കലാർ കരകവിഞ്ഞു കയറി നൂറുകണക്കിന് റബർ മരങ്ങളാണ് നശിച്ചത്. ശൂരനാട് പടിഞ്ഞാറ്റം മുറി, പോരുവഴിയിലെ വടക്കേമുറി ഭാഗങ്ങളിലെ കർഷകർക്കാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായിരിക്കുന്നത്.

ശക്തമായ കാറ്റിലും നിരവധി മരങ്ങൾ ഒടിഞ്ഞുവീണും കടപുഴകിയും നശിച്ചു.

ഇടയ്ക്കിടെ മഴ പെയ്യുന്നതിനാൽ മരച്ചുവടുകളിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. ഇതുകാരണം ടാപ്പിംഗ് നടക്കാത്ത അവസ്ഥയാണെന്നാണ് കർഷകർ പറയുന്നത്. റബറിന് നല്ല വില ലഭിച്ചുകൊണ്ടിരുന്ന സമയത്തുണ്ടായ പ്രകൃതിക്ഷോഭം നിമിത്തം ടാപ്പിംഗ് കൊണ്ടുമാത്രം ഉപജീവനം നടത്തിയിരുന്നവരാണ് ഏറെ ദുരിതത്തിലായത്.

.