കരുനാഗപ്പള്ളി: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന സി.പി. കരുണാകരൻപിള്ളയുടെ ചരമ വാർഷികം സി.പി.എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ഗ്രാമവികസന ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അഗം കെ. വരദരാജൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ കമ്മിറ്റി സെക്രട്ടറി പി.കെ. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബി. സജീവൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, വി. രാജൻ പിള്ള, ഡി. രാജൻ, ക്ലാപ്പന സുരേഷ് തുടങ്ങിയവർ പ്രഭാഷണം നടത്തി.